Saturday, April 14, 2007

വെളിപാട്

ഇന്നലെ ഏപ്രില്‍ 13 വെള്ളിയാഴ്ച വൈകുന്നേരം എനിക്കൊരു വെളിപാടുണ്ടായി. ഒരു പുണ്യാളന്‍ എന്നോട് വന്ന് പറയുവാ “ഡാ വിപിനേ, പോയി ബ്ലോഗുകളിലൊക്കെ കയറി കുറച്ച വായന ഒക്കെ നടത്തെടാ, വെറുതെ വായിച്ചാല്‍ പോര അതിന് കമന്റും ഇടണം.” ശരി പുണ്യാളാ ഇടാവേ... എന്നു ഞാനും പറഞ്ഞു. അപ്പോ പുണ്യാളന്‍ പറയുവാ ചുമ്മാ മുഖമില്ലാതെയോ മുഖമൂടിയിട്ടോ അല്ല നീയും ഒരു ബ്ലോഗുണ്ടാക്കി ആ പ്രൊഫൈലില്‍ നിന്നുകൊണ്ട് വേണം കമന്റിടാന്‍. കര്‍ത്താവേ ചതിച്ചല്ലോ! “അതിന് എനിക്കങ്ങിനെ എഴുതാനും മറ്റും ഒന്നുമറിയില്ല പുണ്യാളാ.” ഞാന്‍ ഊരാന്‍ നോക്കി. “നീ എഴുതണ്ട ഒരു ബ്ലാങ്ക് ബ്ലോഗാണേലും ഒന്ന് തുടങ്ങിയിടണം” പുണ്യാളന്‍ വിടാനുള്ള പരിപാടിയില്ല. പുണ്യാളന്‍ പറഞ്ഞാല്‍ കേള്‍ക്കാതിരിക്കാനൊക്കുമോ....

അതു കൊണ്ട് പ്രിയ ബ്ലോഗര്‍മാരേ, ഞാനിവിടെ ഒരു മൂന്നടി മണ്ണ് എടുക്കുവാണേ.... ഈ സ്ഥലം പാഴായിപ്പോയാല്‍ പൊറുക്കണേ.

സസ്നേഹം,
വിപിന്‍.

11 comments:

കുറുമാന്‍ said...

വിപിനേ, ബൂലോകത്തിലേക്ക് സ്വാഗതം......

വെളിപാടുണ്ടായി, മൂന്നടി സ്ഥലോം സംഘടിപ്പിച്ചു. ഇനി കൃഷിയിറക്കാന്‍ തുട്ടങ്ങിക്കോ.

വിപിന്‍‌ദാസ് said...

സ്വാഗതം!!!!
സ്ഥലം കിട്ടിയല്ലോ!!! ഇനി തുടങ്ങാം.... പോരട്ടങ്ങനെ, പോരട്ടേ.....

വാണി said...

സ്വാഗതം.....
:)

വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL said...

സ്വാഗതം

പൂച്ച സന്ന്യാസി said...

അടുത്ത ക്യഷിയിറക്ക് എന്നത്തേക്കിനാ മാഷേ? അറിയിക്കണേ...ചുമ്മാ ഒന്നു വന്നു നോക്കാനാണേ...മ്യാവൂ...മ്യാവൂ....

Pramod.KM said...

സ്വാഗതം സഹോദരാ..

Pramod.KM said...

3 അടി മണ്ണ് ചോദിച്ച് അവസാനം തലയില്‍ ചവിട്ടല്ലേ ...;)

Dinkan-ഡിങ്കന്‍ said...

മാവേലി വാമനന് കിരീടം കൊണ്ട് ഹാറ്റോഫ് ചെയ്തത് സെല്‍ഫ്ഗൊള്‍ അടിച്ച് പണി വാങ്ങിയതു പോലെ ഡിങ്കനും ചെയ്യണോ?

പിന്നെ ഈ ഞാന്‍ ഒരു സംഭവം ആണു ഇവിടെ കേട്ടോ. എന്നെ ബഹുമാനിക്കണം

നിനക്കും വെല്‍ക്കം

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:

മൂന്നേറ് വേണേല്‍ തന്നേക്കാം അടിയും മണ്ണുമൊക്കെ ഇപ്പോത്തന്നെ കിട്ടീലോ?

സ്വാഗതം

വിപിന്‍ said...

സ്വാഗതമോതിയ എല്ലാ ചേട്ടന്മാര്‍ക്കും ചേച്ചിമാര്‍ക്കും കൂട്ടുകാര്‍ക്കും പിന്നെ എന്നെ എറിയും എന്ന് പറഞ്ഞ ചാത്തനും നന്ദി. നിങ്ങളുടെ പ്രോത്സാഹനങ്ങള്‍ ഉള്‍ക്കൊണ്ട് ഇടക്കെങ്കിലും എന്തെങ്കിലും ബോറാണെങ്കിലും ശരി എഴുതിയിടാന്‍ ശ്രമിക്കാം. :)

ഹരിയണ്ണന്‍@Hariyannan said...

വിപിന്‍..
മൂന്നടിമണ്ണില്‍ കൃഷിയിറക്കി പൊന്നുവിളയിക്കാന്‍ എല്ലാവിധ ആശംസകളും..